കുറ്റ്യാടി: സി.പി.എം കോറ്റോത്തുമ്മൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരുതോങ്കരയിലെ കൊറ്റോത്തുമ്മൽ പി.സി. അഭിജിത്തിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. പ്രഭാതഭേരി അനുസ്മരണ സമ്മേളനത്തിൽ എസ്.എസ്.എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജില്ല കമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. വി.പി രവി അദ്ധ്യക്ഷത വഹിച്ചു. കെ.ടി.മനോജൻ , ഇ.കെ. മുരളി, ടി.കെ.നാണു. ടി.പവിത്രൻ, അദ്ധ്യക്ഷ വഹിച്ചു. കൊല്ലിയിൽ സുധേഷ്. എന്നിവർ പ്രസംഗിച്ചു.