കോഴിക്കോട്: കേളുഏട്ടൻ പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവകേരള കാഴ്ചപ്പാടിനെക്കുറിച്ച് ജില്ലാതല ശില്പശാല നാളെ നടക്കാവ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. നവകേരള വികസന രേഖയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത മേഖലകളെ സംബന്ധിച്ച ചർച്ചയും ക്രോഡീകരണവുമാണ് ശില്പശാലയിൽ നടക്കുക.രാവിലെ 10 മണിക്ക് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 10 സെഷനുകളിലായി വിവിധ മേഖലകളെ സംബന്ധിച്ച വികസനരേഖയുടെ അവതരണവും ചർച്ചയും നടക്കും.