letter
രാഷ്ട്രപതിക്ക് അഭിനന്ദനം അറിയിച്ച് കീഴൽ ദേവീ വിലാസം യു.പി സ്‌കൂളിലെ കുട്ടികൾ തയ്യാറാക്കിയ കത്തുകൾ പ്രധാനാദ്ധ്യാപിക കെ.പി.ശ്രീലതയ്ക്ക് കൈമാറുന്നു

വടകര: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുർമ്മുവിന് ആശംസാ കത്തെഴുതി വിദ്യാർത്ഥികൾ. കീഴൽ ദേവീ വിലാസം യു.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സത്യപ്രതിജ്ഞാ ദിവസം ആശംസാ കാർഡ് തപാൽ വഴി അയച്ചത്. 'രാജ്യം കരുത്തോടെ മുന്നോട്ട് പോകട്ടെയെന്നും വിദ്യാർത്ഥികളായ ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നെന്നും കത്തിൽ കുറിച്ചു. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ പ്രതിനിധികൾ തയ്യാറാക്കിയ പോസ്റ്റ് കാർഡ് പ്രധാനാദ്ധ്യാപിക കെ.പി.ശ്രീലതയ്ക്ക് കൈമാറി. ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ- മെയിലായും കുട്ടികൾ ആശംസാ സന്ദേശം അയച്ചു.