കോഴിക്കോട്: കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിന്റെ സിൽവർ ജൂബിലി ആഘോഷം നാളെ മന്ത്രി വി.എൻ വാസവൻ എം.ജി റോഡിലുള്ള ബാങ്ക് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. സിൽവർ ജൂബിലിയോടനുബന്ധിച്ച് 2023 ജൂലായ് വരെ ഒരു വർഷം നീളുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ബാങ്കിന്റെ എ.ടി.എം/ സി.ഡി.എം മെഷീൻ ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പും ഡെബിറ്റ് കാർഡ് വിതരണം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും പുതിയ എക്സ്പ്രസ് ഗോൾഡ് ലോൺ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാർ ബി. സുധയും നിർവഹിക്കും.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം കലാകായിക മത്സരങ്ങൾ, സെമിനാറുകൾ, വിവിധ ട്രെയിനിംഗ് പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, കസ്റ്റമർ മീറ്റ് എന്നിവയും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ബാങ്ക് ചെയർമാൻ എ.വി വിശ്വനാഥൻ, ജനറൽ മാനേജർ ഇ. സുനിൽകുമാർ, വൈസ് ചെയർപേഴ്‌സൺ ബേബി സരോജം, എ ബിജു എന്നിവർ പങ്കെടുത്തു.