കോഴിക്കോട്: പി.എം. താജ് അനുസ്മരണത്തോടനുബന്ധിച്ച് നടത്തുന്ന ഏകദിന നാടക പരിശീലന ക്യാമ്പ് 28 ന് രാവിലെ 9.30 ന് വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽ നടക്കും. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ.പി. അബ്ദുൾനാസർ അദ്ധ്യക്ഷത വഹിക്കും. ബാലവകാശ കമ്മീഷൻ അംഗം ബബിത ബൽരാജ് മുഖ്യാഥിതിയാകും. ചൈൽഡ് വെൽഫയർ കമ്മിറ്റി, പി.എം. താജ് അനുസ്മരണ സമിതി, ജില്ല ശിശുക്ഷേമ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഏകദിന ക്യാമ്പ്. കെ.കെ.പുരുഷോത്തമനാണ് ക്യാമ്പ് ഡയരക്ടർ