കോഴിക്കോട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളുമായി എത്തിയ വാഹനം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. സുധീഷ് എന്നയാളുടെ KL 67 4345 കോൺട്രാക്ട് കേരേജ് വാഹനമാണ് മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തത്. ടാക്സ് കുടിശിക വരുത്തിയതിനും ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിയതിനുമാണ് വാഹനം പിടിച്ചെടുത്തത്. നാദാപുരത്തുനിന്ന് എത്തിയ വാഹനം കുട്ടികളെ ഇറക്കി ബീച്ച് റോഡിൽ നിർത്തിയിട്ടതായിരുന്നു. എൻഫോഴ്സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. കുട്ടികൾ മറ്റൊരു വാഹനത്തിൽ തിരിച്ചുപോയി. പിടിച്ചെടുത്ത വാഹനം ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിലേക്ക് മാറ്റി.