രാമനാട്ടുകര: ഫാറൂഖ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ക്ഷണിച്ചു. 75 വർഷത്തെ പാരമ്പര്യമുള്ള കോളേജിന്റെ സാമൂഹിക, സാംസ്‌കാരിക തനിമയും ഉന്നത വിദ്യാഭ്യാസ ശാക്തീകരണ രംഗത്തെ ഇടപെടലുകളും പ്രതിഫലിക്കുന്ന ലോഗോയാണ് തയ്യാറാക്കേണ്ടത്. വിദ്യാർത്ഥികൾക്കും പൂർവ വിദ്യാർത്ഥികൾക്കും അഭ്യുദയകാംക്ഷികൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയിയെ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന ചടങ്ങിൽ ആദരിക്കും. ലോഗോയും പ്രവേശന ഫോറവും ആഗസ്ത് 10 ന് മുമ്പായി smc@farookcollege.ac.in എന്ന ഇ- മെയിലിൽ അയക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയുടെ പൂർണ അവകാശം ഫാറൂഖ് കോളേജിന് മാത്രമായിരിക്കും. നിയമാവലികളും പ്രവേശന ഫോറവും ഫാറൂഖ് കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും. https://bit.ly/3cyqesh