കോഴിക്കോട് : ദേശീയതലത്തിൽ മികച്ച പ്രകടനം നടത്തിയ ജില്ലയിലെ കായിക താരങ്ങളെ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗമായ പി.എൻ.നൗഫൽ, നാഷണൽ പവർലിഫ്റ്റിംഗ് താരങ്ങളായ സി. പ്രേമചന്ദ്രൻ, എം.പി അനിൽകുമാർ എന്നിവർക്ക് കളക്ടർ ഉപഹാരം സമ്മാനിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നോമിനി പി.ടി അഗസ്റ്റിൻ, കെ.എം.ജോസഫ്, ടി.എം അബ്ദുറഹിമാൻ, അനിത സത്യൻ എന്നിവർ പ്രസംഗിച്ചു. ഡോ.റോയ് വി ജോൺ സ്വാഗതവും എസ്.സുലൈമാൻ നന്ദിയും പറഞ്ഞു.