dcc
രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​കോ​ഴി​ക്കോ​ട് ​കി​ഡ്സ​ൺ​ ​കോ​ർ​ണ​റി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​കോ​ലം​ ​ക​ത്തി​ച്ച​പ്പോ​ൾ.

കോഴിക്കോട്: രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സിയിൽ നിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ കിഡ്‌സൺ കോർണറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഇ.ഡി ഒരുതവണ തള്ളിയ കേസ് പൊടിതട്ടിയെടുത്ത് തങ്ങളെ ഇല്ലാതാക്കാമെന്നാണ് ബി.ജെ.പി സർക്കാർ കരുതുന്നതെങ്കിൽ തീപ്പന്തമായി പടരാൻ കോൺഗ്രസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാൻ, എസ്.കെ.അബൂബക്കർ, എൻ.ഷെറിൽ ബാബു , ഷാജിർ അറാഫത്ത് , വിനോദ് പടനിലം, പി.വി. ബിനീഷ് കുമാർ, കോർപ്പറേഷൻ കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് എന്നിവർ നേതൃത്വം നൽകി. വിവിധ ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.