kunnamangalam-news
ഭാരതീയ മസ് ദൂർ സംഘം എൻ.ഐ.ടി യൂണിറ്റ് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു

കുന്ദമംഗലം: ബി.എം.എസ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എൻ.ഐ.ടി യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും നടന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി.ഗോപാലൻകുട്ടി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ മലയമ്മ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. അസംഘടിത തൊഴിലാളി പെൻഷൻ, പി.എഫ്, ഇശ്രം പദ്ധതികളെക്കുറിച്ച് പി.എഫ് അസി.കമ്മിഷണർ സി.മുരളീധരൻ വിശദീകരിച്ചു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ദിവാകരൻ, സേവാഭാരതി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രവീന്ദ്രനാഥ്, കെ.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. കൃഷ്ണദാസ് ചെറൂപ്പ സ്വാഗതവും വിജയൻ ചാളക്കണ്ടി നന്ദിയും പറഞ്ഞു.