calicor
കോർപ്പറേഷൻ

@ മലിനജല സംസ്കരണ പ്ലാന്റിന് ബി.ജെ.പി പിന്തുണ

കോഴിക്കോട്: ആവിക്കൽ തോടിലെയും കോതിയിലെയും മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കുമെന്ന് എൽ.ഡി.എഫും പിന്തുണ നൽകുമെന്ന് ബി.ജെ.പിയും നിലപാടെടുത്തതോടെ പ്ലാന്റുകൾക്കും പൊലീസ് നടപടിയ്ക്കും എതിരെ യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തര പ്രമേയം കോർപ്പറേഷൻ കൗൺസിൽ യോഗം തള്ളി.

11നെതിരെ 56 വോട്ടുകൾക്കാണ് പ്രതിപക്ഷ ഉപനേതാവ് കെ.മൊയ്തീൻകോയ കൊണ്ടുവന്ന പ്രമേയം തള്ളിയത്. എസ്.ടി.പി നിർമാണത്തിൽ നിന്ന് കോർപ്പറേഷൻ പിൻമാറണമെന്നും ആവിക്കൽ തോട് പ്രദേശത്തെ സമരത്തിനിടെ ജനങ്ങളെ നേരിട്ട പൊലീസിനെതിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. ചർച്ചയിൽ കൗൺസിലർമാർ തമ്മിൽ രൂക്ഷ വാദപ്രതിവാദം നടന്നു.

പ്ലാന്റ് നടപ്പാക്കില്ലെന്ന് യു.ഡി.എഫ് സ്വപ്നം കാണേണ്ടെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. പ്ലാന്റ് നിർമിച്ച ശേഷം ആർക്കെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ ഉത്തരവാദിത്വം കോർപ്പറേഷൻ ഏറ്റെടുക്കും. പ്ലാന്റ് അടച്ചു പൂട്ടുന്നതുൾപ്പെടെയുള്ള നടപടിയിൽ മുൻനിരയിൽ ഉണ്ടാകും. യു.ഡി.എഫിന്റേത് സത്യസന്ധമായ നിലപാടല്ല. ബി.ജെ.പി നിലപാട് വ്യക്തമാക്കി. തീവ്രവാദികളെ വെള്ളപൂശാനുള്ള അവസരമാണ് സമരം സൃഷ്ടിച്ചതെന്നും മുസാഫർ പറഞ്ഞു. എസ്.ടി.പി നടപ്പാക്കാൻ ബി.ജെ.പി ഒപ്പമുണ്ടാകുമെന്ന് ടി. റനീഷ് പറഞ്ഞു. പ്രാദേശികമായി എതിർപ്പ് ഉന്നയിക്കുന്നവരിൽ ബി.ജെ.പിക്കാരുണ്ടെങ്കിൽ അവരെ തിരുത്തും. ചില മത സംഘടനകളുടെ നിലപാട് എതിർക്കപ്പെടേണ്ടതാണെന്നും റനീഷ് പറഞ്ഞു. എത്രയും വേഗത്തിൽ പദ്ധതി നടപ്പാക്കണമെന്ന റെനീഷിന്റെ ആവശ്യത്തെ ആവേശത്തോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്. അതേസമയം

ജനങ്ങളുടെ അഭിപ്രായം അറിയാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി നടപ്പാക്കരുതെന്നും പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത പറഞ്ഞു. ഡി.പി.ആറിൽ ഉൾപ്പടെ അപാകതയുണ്ട്. നഗരത്തിലെ കക്കൂസുകൾ സംരക്ഷിക്കാൻ സാധിക്കാത്ത കോർപ്പറേഷൻ എങ്ങനെയാണ് ഇത്രയും വലിയ പ്ലാന്റ് സംരക്ഷിക്കുകയെന്ന് ശോഭിത ചോദിച്ചു.

ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്തത് പോലെയാണ് സമരക്കാർ പൊലീസിനെ നേരിട്ടതെന്നും മാവോയിസ്റ്റ് സാന്നിദ്ധ്യം സമരത്തിലുണ്ടായെന്ന് വ്യക്തമായെന്നും കൗൺസിലർ സി.പി.സുലൈമാൻ ആരോപിച്ചു. വാർഡ് സഭ കൂടിയപ്പോൾ 81ൽ 80 പേരും പദ്ധതിയെ എതിർത്തതായി പ്രദേശത്തെ കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. സി.പി.എം പിന്തുണയോടെ പ്രദേശവാസികളെ പൊലീസ് വേട്ടയാടുകയാണെന്ന് അവർ ആരോപിച്ചു.

പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫണ്ട് ലഭ്യമാകുമ്പോൾ മാത്രമേ ഇത്തരം വലിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ.എസ്. ജയശ്രീ പറഞ്ഞു. എസ്.കെ.അബൂബക്കർ, സി.എം.ജംഷീർ, പി.എൻ.അജിത, എൻ.സി മോയിൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ത​ട്ടി​പ്പിൽ വിട്ടുവീഴ്ചയില്ലാത്ത പ്ര​തി​ഷേ​ധം​

കോ​ഴി​ക്കോ​ട്:​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ലും​ ​പ്ര​തി​ഷേ​ധം.​ ​യു..​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ൾ​ ​പ്ല​ക്കാ​ർ​ഡ് ​ഉ​യ​ർ​ത്തി​യും​ ​ബി.​ജെ.​പി​ ​അം​ഗ​ങ്ങ​ൾ​ ​വാ​യ് ​മൂ​ടി​ക്കെ​ട്ടി​യും​ ​പ്ര​തി​ഷേ​ധി​ച്ചു.
കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ബി.​ജെ.​പി​ ​കൗ​ൺ​സി​ൽ​ ​ലീ​ഡ​ർ​ ​ന​വ്യ​ ​ഹ​രി​ദാ​സ് ​ന​ൽ​കി​യ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​അ​വ​ത​ര​ണാ​നു​മ​തി​ ​നി​ഷേ​ധി​ച്ച​തി​ൽ​ ​ബി.​ജെ.​പി​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​അ​ന​ധി​കൃ​ത​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ​ന​മ്പ​ർ​ ​ന​ൽ​കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​മാ​സ​ങ്ങ​ൾ​ക്കു​ ​മു​മ്പേ​ ​പ​രാ​തി​ ​ല​ഭി​ച്ചി​ട്ടും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​തെ​ ​അ​ഴി​മ​തി​ക്ക് ​കൂ​ട്ടു​നി​ന്ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ക്കും​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വു​ക​ൾ​ ​ന​ശി​പ്പി​ക്കാ​ൻ​ ​ചെ​റു​വ​ണ്ണൂ​ർ​ ​സോ​ണ​ൽ​ ​ഓ​ഫീ​സി​ൽ​ ​ആ​സൂ​ത്രി​ത​ ​തീ​യി​ട​ൽ​ ​ന​ട​ത്തി​യ​ ​വി​ഷ​യ​ത്തി​ൽ​ ​സ​മ​ഗ്രാ​ന്വേ​ഷ​ണം​ ​വേ​ണം.​ ​അ​ന​ധി​കൃ​ത​മാ​യി​ ​ന​ൽ​കി​യ​ ​എ​ല്ലാ​ ​കെ​ട്ടി​ട​ ​ന​മ്പ​റു​ക​ളും​ ​റ​ദ്ദ് ​ചെ​യ്യ​ണ​മെ​ന്നും​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ട​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​പൊ​ളി​ച്ചു​ ​മാ​റ്റാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു​ ​പ്ര​മേ​യം.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​വി​ഷ​യ​മാ​യ​തി​നാ​ൽ​ ​ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​മേ​യ​ർ​ ​ഡോ.​ ​ബീ​ന​ ​ഫി​ലി​പ്പ് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചു.​ ​തു​ട​ർ​ന്ന് ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച് ​പ്ര​തി​ഷേ​ധി​ക്കു​ക​യും​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​പ്പോ​വു​ക​യും​ ​ചെ​യ്തു.
എ​സ്.​ടി.​പി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്തു​ന്ന​തി​ന് ​വീ​ഡി​യോ​ ​ത​യാ​റാ​ക്കി​യ​തി​ന് 260780​ ​രൂ​പ​ ​അ​നു​വ​ദി​ക്കു​ന്ന​ ​അ​ജ​ണ്ട​ ​യു.​ഡി.​എ​ഫ് ​എ​തി​ർ​ത്തു.​ ​എ​സ്.​ടി.​പി​ ​ഉ​ൾ​പ്പെ​ട്ട​ ​അ​മൃ​ത് ​പ​ദ്ധ​തി​ക​ൾ​ക്ക് ​കാ​ലാ​വ​ധി​ ​നീ​ട്ടി​കൊ​ടു​ക്കാ​നു​ള്ള​ ​അ​ജ​ണ്ട​ക​ളോ​ടും​ ​യു.​ഡി.​എ​ഫ് ​രേ​ഖാ​മൂ​ലം​ ​വി​യോ​ജി​ച്ചു.​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​പ്ര​മേ​യ​ങ്ങ​ൾ​ ​അ​നു​വ​ദി​ക്കാ​ത്ത​തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​ച​ർ​ച്ച​ ​നീ​ണ്ടു​പോ​യ​തി​നാ​ലാ​ണ് ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​മേ​യ​ർ​ ​അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്.
ഒ.​ ​സ​ദാ​ശി​വ​ൻ,​ ​എ​ൻ.​സി.​ ​മോ​യി​ൻ​കു​ട്ടി,​ ​എം.​സി.​ ​സു​ധാ​മ​ണി,​ ​കെ.​ ​നി​ർ​മ്മ​ല,​ ​എം.​സി.​ ​അ​നി​ൽ​കു​മാ​ർ,​ ​ക​വി​ത​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​ർ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സം​സാ​രി​ച്ചു.