കുറ്റ്യാടി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാവിലുംപാറ പഞ്ചായത്തിൽ ഫലവൃക്ഷത്തൈ നടീൽകർമ്മം നടത്തി. സ്വാതന്ത്ര്യസമര സേനാനി എ.വി കഞ്ഞിരാമൻ നായരുടെ മകൻ കെ.പി.രാജൻ ആദ്യ വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, മണലിൽ രമേശൻ ,കെ പി ശ്രീധരൻ, അസിസ്റ്റൻറ്എൻജിനീയർ.അജയ് തോമസ് . ലെനിഷ സുനിൽ ദത്ത്, ശോഭ കൊരവിൽ അസി.സെക്രട്ടറി പ്രകാശൻ എന്നിവർ പ്രസംഗിച്ചു.