
കോഴിക്കോട് : മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകളിലേക്കും 30ന് മാർച്ച് നടത്തും . രാവിലെ 11 മണിക്ക് നടക്കുന്ന മാർച്ചിൽ എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവർത്തകരും അണിചേരും. ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കളക്ടറായി കൊലക്കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് മുസ്ലിം ജമാഅത്ത് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.