കോഴിക്കോട്: കേരള ഡയലോഗ് സെന്റർ സംഘടിപ്പിച്ച ' മുഹമ്മദ് നബിയെ വായിക്കുമ്പോൾ ' പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ആലത്തിയൂർ സ്വദേശി പി.കെ വിഭയരാഘവൻ ഒന്നാം സ്ഥാനവും തിരൂർ സ്വദേശി ഡോ. ഒ രാജേഷ് രണ്ടാം സ്ഥാനവും വടകരയിലെ ഗോപിനാഥ് മേമുണ്ട മൂന്നാം സ്ഥാനവും നേടി. ആറ് പേർ പ്രത്യേക സമ്മാനത്തിനും 25 പേർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ് സമ്മാനതുക. പ്രത്യേക സമ്മാനം 3000 രൂപയും പ്രോത്സാഹന സമ്മാനം 1000 രൂപയുമാണ്.സെപ്തംബർ നാലിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും.