
കോഴിക്കോട്: ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരസമിതി അദ്ധ്യക്ഷ ഡോ. എസ് ജയശ്രീ നിർവഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സരള നായർ മുഖ്യപ്രഭാഷണം നടത്തി.
കൈപ്പുസ്തകവും ലഘുലേഖകളും വിതരണം ചെയ്തു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ.കെ, പ്രധാനദ്ധ്യാപിക സുനിൽകുമാർ പി, ഡെപ്യൂട്ടി എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്തഫ, എച്ച്.എസ്.ടി ചന്ദ്ര എന്നിവർ പ്രസംഗിച്ചു. ടെക്‌നിക്കൽ അസിസ്റ്റന്റ് ജോസ് എ.ജെ കൊതുകുകളുടെ ഉറവിട നശീകരണത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.