കോഴിക്കോട്: ബേപ്പൂർ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ 'ശുദ്ധമായ പാലുത്പാദനം' എന്ന വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി നടത്തും. ആഗസ്ത് 9,10 തിയതികളിലാണ് പരിപാടി.20 രൂപയാണ് പ്രവേശന ഫീസ്. പങ്കെടുക്കുന്നവർ ആധാർ കാർഡ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി പരിശീലന സമയത്ത് ഹാജരാക്കണം. താല്പര്യമുള്ളവർ ആഗസ്ത് മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന വിലാസത്തിലോ 0495 2414579 എന്ന ഫോൺ നമ്പറിലോ രജിസ്റ്റർ ചെയ്യണം.