വടകര: വടകര ലോക് സഭ മണ്ഡലത്തിലെ 16 പ്രധാനപ്പെട്ട സംസഥാന ഹൈവേകൾ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും ധനസഹായം നൽകി വികസിപ്പിക്കണമെന്നു കെ. മുരളീധരൻ എം.പി കേന്ദ്ര റോഡ് ഗതാഗത-ഹൈവെഴ്‌സ് മന്ത്രി നിധിൻ ഗഡ്കരിയോട് ശുപാർശ ചെയ്തു. സംസ്ഥാന ഗവണ്മെന്റ് സ്ഥലം ഏറ്റെടുത്തു നൽകുകയാണെങ്കിൽ ഈ റോഡുകൾക്ക് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചതായി എം.പി പറഞ്ഞു