മുക്കം:മുക്കം നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ 24 കോടി 82 ലക്ഷം രൂപയുടെ അംഗീകാരം. കാർഷിക മേഖലയിലും ഉത്പാദന മേഖലയിലും 1297086രൂപയുടെ പദ്ധതികളും സേവന മേഖലയിൽ 124883260 രൂപയുടെ പദ്ധതികളും പശ്ചാത്തല മേഖലയിൽ സ്പിൽ ഓവർ അടക്കം 7 876761 രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 234 4300 രൂപയുടെയും പട്ടിക വർഗവിഭാഗത്തിൽ 8165356 രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം. ആരോഗ്യ മേഖലയിൽ മരുന്നു വാങ്ങാൻ 19 ലക്ഷം രൂപ, വയോമിത്രം പദ്ധതിയിൽ മരുന്നിന് 15 ലക്ഷം രൂപ, സാന്ത്വന പരിചരണത്തിന് 11 ലക്ഷത്തി,49 ആയിരം രൂപ , അംഗൻവാടികളിലൂടെ പോഷകാഹാരം വിതരണം ചെയ്യാൻ 44ലക്ഷം രൂപ, ഭിന്നശേഷി സ്കോളർഷിപ്പിന് 25 ലക്ഷം രൂപ, പാർപ്പിട മേഖലയിൽ 3 കോടി38 ലക്ഷത്തിനാൽപതിനായിരം രൂപ, ശുദ്ധജല പദ്ധതിക്ക് 12 കോടി 44 ലക്ഷം രൂപയും അടങ്ങുന്നതാണ് വാർഷിക പദ്ധതി.