വടകര: ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കിലശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "മഴത്തിമിർപ്പ് " എന്ന പേരിൽ ചൂണ്ടയിടൽ മത്സരവും ശാസ്ത്രക്ലാസും നടത്തി. വരിശ്യകുനി ബ്രാഞ്ചിലെ പടവത്തുംതാഴെ പാലത്തിനു സമീപം ബാലസംഘം ഒഞ്ചിയം ഏരിയാ സെക്രട്ടറി ഫിദ സിയ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഹൽ ബൈജു, ഏരിയാ കൺവീനർ പ്രജീഷ്. വി.എം, മേഖലാ കൺവീനർ എൻ.ടി. ഷാജി, കോ ഓർഡിനേറ്റർ കെ. കെ. സജീവൻ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര ക്ലാസിന് രാജീവൻ കാങ്ങാട്ട് നേതൃത്വം നൽകി. ചൂണ്ടയിടൽ മത്സരത്തിൽ യു. ആദിത്യൻ സമ്മാനം നേടി. പ്രസിഡന്റ് അമയ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ശ്രീദേവ് സ്വാഗതം പറഞ്ഞു.