adarave
പ്രൊഫസർ കടത്തനാട്ട് നാരായണനെ ഓയിസ്ക ഓർക്കാട്ടേരി വീട്ടിലെത്തി ആദരിച്ചപ്പോൾ

വടകര: കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അർഹനായ പ്രൊഫ. കടത്തനാട്ട് നാരായണനെ ഒയിസ്ക്ക ഇന്റർനാഷണൽ ഓർക്കാട്ടേരി ചാപ്റ്റർ വീട്ടിലെത്തി ആദരിച്ചു. ഒയിസ്ക്ക കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.റിനീഷ് അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യൻ കമ്മിറ്റി അംഗം തില്ലേരി ഗോവിന്ദൻ ഉപഹാര സമർപ്പണം നടത്തി. ചാപ്റ്റർ പ്രസിഡന്റ് പി.പി.കെ രാജൻ, സെക്രട്ടറി പ്രജിത്ത്, സ്നേഹശ്രീ, ഭാസ്ക്കരൻ ഒ.കെ, രവീന്ദ്രൻ പട്ടറത്ത്, പി.കെ. രാജൻ, ചന്ദ്രൻ തെറ്റത്ത്, പറമ്പത്ത് സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.