കോഴിക്കോട്: മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗായകൻ മുഹമ്മദ് റഫിയുടെ 42-ാം ചരമ വാർഷികം 'റഫി നൈറ്റ് ' ടാഗോർ ഹാളിൽ നടന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫിയുടെ സുഹൃത്തും വേൾഡ് ഒഫ് റഫി ഫൗണ്ടേഷൻ ഫൗണ്ടർ ട്രസ്റ്റിയുമായ വെങ്കിടാചലം അനുസ്മരണ പ്രഭാഷണം നടത്തി. പ്രസൻ റാവു, ഗോപിക മേനോൻ, അൽക അഷ്ക്കർ, ഫാറൂഖ്, ജാഷിം എന്നിവർ റഫി ഗാനങ്ങൾ ആലപിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് മെഹ്റൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.വി മുർഷിദ് അഹമ്മദ് സ്വാഗതവും കെ.മുരളീധരൻ ലുമിനസ് നന്ദിയും പറഞ്ഞു.