1
പ്രക്ഷോഭ യാത്ര സമാപന സമ്മേളനം വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്രയുടെ സമാപന പൊതു സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീണ്ടു നിന്ന പ്രക്ഷോഭ യാത്ര കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ പൊതു സമ്മേളനത്തോടെയാണ് അവസാനിച്ചത്. സമാപന സമ്മേളനത്തോടനുബന്ധിച് നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലിയും നടന്നു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായ തബ്ഷീറ സുഹൈൽ, ലബീബ് കായക്കൊടി വൈസ് പ്രസിഡന്റ് സജീർ ടി.സി എന്നിവർ പ്രസംഗിച്ചു.