വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ ഗണിത ക്ലബ് റിട്ട.ഡി.ഇ.ഒ വേണു പുഞ്ചപ്പാടം ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പി.കെ.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.രാജൻ, പ്രധാനാദ്ധ്യാപകൻ പി.കെ. ജയരാമൻ, സ്റ്റാഫ് സെക്രട്ടറി ഇ.അശോകൻ, ക്ലബ് കോ ഓർഡിനേറ്റർ കെ.പി.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. എം.ടി.എസ്.ഇ പരീക്ഷയിൽ റാങ്ക് നേടിയവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു. പി.പി.സുനിൽ കുമാർ സ്വാഗതവും ഗണിത ക്ലബ് സെക്രട്ടറി അഭിനവ്.കെ.എം നന്ദിയും പറഞ്ഞു.