hasan
ഹസൻ വാടിയിൽ

കോഴിക്കോട്: ചന്ദ്രിക ആഴ്ചപ്പതിപ്പിലും ചന്ദ്രികയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും പത്രാധിപസമിതി അംഗമായിരുന്ന .ഹസൻ വാടിയിൽ (86) എന്ന പി.കെ.ഹസൻകോയ വലിയങ്ങാടി വാടിയിൽ പാറക്കണ്ടി ഹൗസിൽ നിര്യാതനായി. പരപ്പിൽ എം.എം. ഹൈസ്കുളിലെ അദ്ധ്യാപകനായും ഫ്രാൻസിസ് റോഡ് എം.എം.എൽ.പി. സ്കുളിലെ പ്രധാന അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരനും ചിന്താജാലകം എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. സ്വാതന്ത്ര്യ സമര നായകരായിരുന്ന ഇ.മൊയ്തുമൗലവി, മുൻ മന്ത്രി പി.പി.ഉമ്മർ കോയ എന്നിവരുടെ നേതൃത്വത്തിൽ അമ്പതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ഭാരതഭൂമി വാരികയിലും വളപട്ടണം അബ്ദുള്ള സാഹിബിന്റെ ചിന്തകൻ മാസികയിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: കോഴിക്കോടൻ വീട്ടിൽ സൈനബി. മക്കൾ: അനസ് (ദമാം), ജാസ്മിൻ, സഹീദ, നസ്ദ. മരുമക്കൾ: കെ.വി. അബ്ദുറഹിം, കാട്ടിൽ വീട് ഹുമയൂൺ , കബീർ (മദീന), ചേമുക്കണ്ടി നസ്ദ. സഹോദരങ്ങൾ: സുഹറാബി, കദീശബി (കച്ചു), ഇമ്പിച്ചിപാത്തു (ബിച്ചു), സഫിയ.