കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്‌സ് അസോസിയേഷന്റെ (കല) ആഭിമുഖ്യത്തിൽ റഫി നൈറ്റും സംഗീത-നാടക കലാകാരൻമാർക്കുള്ള ആദരവും. അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 42ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം ആറിന് ടാഗോർഹാളിൽ നടക്കുന്ന പരിപാടിയിൽ കേരളസംഗീതനാടക അക്കാദമി ഗുരുപൂജ അവാർഡ് ലഭിച്ച പപ്പൻ കോഴിക്കോട്, നാടക എഴുത്തുകരനും സംവിധായകനുമായ ചന്ദ്രശേഖരൻ തിക്കോടി, നാടക സിനിമാനടൻ
മാരായ സി.വി.ദേവ്, മുഹമ്മദ് പേരാമ്പ്ര, ഭാസ്‌ക്കരൻ നായർ എന്നിവരെ ആദരിക്കും. തുടർന്ന് നടക്കുന്ന റഫി നൈറ്റിൽ സിനിമാ പിന്നണി ഗായകൻ കൊച്ചിൻ ആബിദ് അൻവർ, ഗോപികാ മേനോൻ, റിയാസ് കാലിക്കറ്റ്, ഹിബ ഫിറോസ്, പട്ടുറുമാൽ ഫെയിം
ഇൻഹാം റഫീഖ്, സി.ആർ.ദേവനന്ദ, തൽഹത്ത് ഋതിക് റോഷൻ, എന്നിവർ പാടും. തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എ ഡെപ്യൂട്ടിമേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരിക്കും.