umbayi
umbayi

കോഴിക്കോട്: ഗസൽ ഗായകൻ ഉമ്പായിയുടെ സ്മരണാർത്ഥമുള്ള ഉമ്പായി അവാർഡ് ദാനവും ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റും ആഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ നടക്കും. ഷഹബാസ് അമനാണ് ഈ വർഷത്തെ അവാർഡിന് അർഹനായിരിക്കുന്നത്. 'തരംഗ് 2022' എന്ന പേരിൽ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ള അമ്പതോളം കലാകാരന്മാർ പങ്കെടുക്കും. ആഗസ്റ്റ് ഒന്നിന് നടക്കുന്ന അനുസ്മരണചടങ്ങിൽ സംവിധായകൻ കമൽ, ഷഹബാസ് അമന് അവാർഡ് സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണൻ ഉമ്പായി അനു സ്മരണ പ്രഭാഷണം നിർവഹിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ സംബന്ധിക്കും. ഷംസുദ്ദീൻ, കെ.കെ സലാം, പ്രകാശ് പൊതായ, മുജീബ് റഹ്‌മാൻ, കെ. സി, മെഹബൂബ്. പി.വി, സ്റ്റാൻലി കെ.ജെ.വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.