വടകര: കേരള സാഹിത്യ അക്കാഡമിയുടെ പുരസ്കാരത്തിന് അർഹനായ പ്രൊഫ. കടത്തനാട്ട് നാരായണനെ ശ്രീനാരായണ കോളേജ് വടകര ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ശിവദാസ് തിരുമംഗലത്ത് പൊന്നാടയണിയിച്ചു. കോളേജ് മാനേജരും യൂണിയൻ സെക്രട്ടറിയുമായ പി.എം.രവീന്ദ്രൻ മൊമന്റോ നൽകി. .കോളേജ് മാനേജ്മെന്റ് നോമിനി കെ.ടി.ഹരിമോഹൻ, കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ഡോ.വേണുഗോപാൽ, സൈബർസേന കൺവീനർ ജയേഷ് വടകര എന്നിവർ പങ്കെടുത്തു.