lockel
പടം. വട്ടപ്പറമ്പ് ഗവ.എൽ പി സ്കൂളിൽ കുട്ടികൾക്ക് ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നു.

കടലുണ്ടി:വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ഔഷധക്കഞ്ഞിയുടെ രുചിയറിഞ്ഞു. സ്കൂളിൽ ഒരുക്കിയ ഔഷധക്കഞ്ഞി കുട്ടികൾക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തു. നാട്ടറിവും ഔഷധക്കൂട്ടും പരിചയപ്പെടുത്താൻ സ്കൂളിൽ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ വെള്ളായിക്കോട്ട് ഉദ്ഘാടനം ചെയ്തു. പാരമ്പര്യ നാട്ടുവൈദ്യനായ മാനുക്കുട്ടൻ ആയുർവേദ ഔഷധങ്ങളെക്കുറിച്ച് സംസാരിച്ചു. എസ്.എം.സി ചെയർമാൻ നൗഷാദ് വട്ടപ്പറമ്പ് അ​ദ്ധ്യ​ക്ഷനായി. പ്രധാനാ​ദ്ധ്യാ​പകൻ പി കെ ഹരിദാസൻ, പി.ടി.എ പ്രസിഡന്റ് എ.പ്രമീള, അ​ദ്ധ്യാപകരായ എ.പി. ലിഞ്ചു, ജീന, മാജിത, ബിന്ധ്യ, നിത്യ എന്നിവർ പ്രസംഗിച്ചു.