medal
medal

രാമനാട്ടുകര:​ തിരിച്ചിലങ്ങാടി​ ​ഗ്രാമദീപം റസിഡൻസ് അസോസിയേഷൻ എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും പാരിതോഷികവും നൽകി. പ്രസിഡന്റ് എ. ഷിംജിത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ റസിഡന്റ്സ് അസോസിയേഷൻ ഏകോപനസമിതി ജനറൽ സെക്രട്ടറി കെ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര വാർഡ് കൗൺസിലർമാരായ എം. കെ. ഗീത, ഡോ.കെ. ചന്ദ്രിക എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം കൗൺസിലിംഗ് സൈക്കോളജിസ്റ്റ് എം. പി. മോഹൻദാസ് കുട്ടികൾക്ക് മോട്ടിവേട്ടൻ ക്ലാസ് നൽകി​ ​സെക്രട്ടറി വി. മോഹൻദാസ് സ്വാഗത​വും ട്രഷറർ ചാമിക്കുട്ടി നന്ദി​യും ​ പറഞ്ഞു​