വടകര: ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പ് സൊസൈറ്റി ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ കെ.കുഞ്ഞിരാമക്കുറുപ്പ് -എ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ കാഷ് അവാർഡ് വിതരണം അസി. റജിസ്ട്രാർ പ്ലാനിംഗ് സുധീഷ് ടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ശശി കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ് സി അപ്ലയിഡ് കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ കെ. അനുപ്രിയയെ ആദരിച്ചു. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം യൂണിറ്റ് ഇൻസ്പെക്ടർ കെ.ടി.കെ സുരേഷ് ബാബു നിർവഹിച്ചു. എൻ.കെ ഗോപാലൻ, പി.രമേഷ് ബാബു, അനുപ്രിയ, ശ്രുതി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. എം.വിജയൻ സ്വാഗതം പറഞ്ഞു.