കോഴിക്കോട്: ബാങ്ക് റോഡിൽ 35 വർഷമായി പ്രവർത്തിച്ചുവരുന്ന എയർ ഇന്ത്യ ഓഫീസ് തിങ്കളാഴ്ച മുതൽ നിർത്തലാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് .മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോ.എ.വി. അനൂപ്, പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി എന്നിവർ ആവശ്യപ്പെട്ടു.
ഓഫീസ് നിർത്തലാക്കിയാൽ ടിക്കറ്റ് ബുക്കിംഗ് സംബന്ധമായ കാര്യങ്ങൾക്കും അനുബന്ധ ആവശ്യങ്ങൾക്കും കരിപ്പൂരിൽ പോകേണ്ട അവസ്ഥയാണ് ഉണ്ടാവുക. നേരത്തെ എമിറേറ്റ്സിന്റെയും, പിന്നീട് സൗദി എയർലൈൻസിന്റെയും കോഴിക്കോട്ട് ഓഫീസുകൾ നിർത്തലാക്കി. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ടൂറിസം മന്ത്രി , ചീഫ് സെക്രട്ടറി , നോർക്ക മേധാവി എന്നിവരോട് ഓൺലൈൻ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.