chorod
ചോറോട് ക്ഷീര കർഷക സമ്പർക്ക പരിപാടി പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്യുന്നു.

വടകര: ക്ഷീര വികസന യൂണിറ്റും ചോറോട് ക്ഷീര സഹകരണ സംഘവും സംയുക്തമായി ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. ചോറോട് ഈസ്റ്റ് ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. ചോറോട് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ എം.എം.ശശി അദ്ധ്യക്ഷത വഹിച്ചു. റിട്ട.സീനിയർ ക്ഷീര വികസന ഓഫീസർ എം.ഉണ്ണികൃഷ്ണൻ ക്ലാസെടുത്തു. ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ വടകര ക്ഷീരവികസന യൂണിറ്റ് ഓഫീസർ ശ്രീജിത്ത് സി.പി വിശദീകരിച്ചു. ചോറോട് ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി എം.അനിൽകുമാർ സ്വാഗതവും സംഘം ഡയറക്ടർ ശ്രീജു സി.കെ നന്ദിയും പറഞ്ഞു.