കൽപ്പറ്റ: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു മരിച്ച കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരം നടത്തി.
ജനമൈത്രി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ എസ്.വൈ.എസ്, എസ്.എഫ് എന്നീ സംഘടന പ്രവർത്തകരും അണിനിരന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഐ.എ.എസ് ഓഫീസർമാരുടെ തസ്തിക നിശ്ചയിക്കുന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ ഈ തീരുമാനം പിൻവലിച്ചേ മതിയാകു എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ഒ.അഹമ്മദ് കുട്ടി ബാഖവി അദ്ധ്യക്ഷനായിരുന്നു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്
മുഹമ്മദലി സഖാഫി പുറ്റാട്, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഈദ് ഇർഫാനി അലവിസഅദി, പി.ഉസ്മാൻ മുസ്ലിയാർ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി നൗഷാദ് കണ്ണോത്ത്മല, കെ.എസ്.മുഹമ്മദ് സഖാഫി, വി.എസ്.കെ തങ്ങൾ വെള്ളമുണ്ട, ഇ.പി.അബ്ദുല്ല സഖാഫി, അബ്ദുൽഅസീസ് മാക്കുറ്റി, നൗഫൽ പിലാക്കാവ്, അലവി സഅദി, സുലൈമാൻ സഅദി, ബഷീർ സഅദി, ജമാലുദ്ദീൻ സഅദി, നസീർ കോട്ടത്തറ, സി.ടി.അബ്ദു ലത്തീഫ് എന്നിവർ നേതൃത്വം നൽകി.