കോഴിക്കോട്: അഡ്വ. കെ. ഭാസ്കരൻനായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ
കാലിക്കറ്റ് ബാർ അസോസിയേഷൻ ഹാളിൽ അഡ്വ. കെ ഭാസ്കരൻനായർ അനുസ്മരണവും അവർഡ് ദാനവും നടത്തി.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അവാർഡ് ദാനം നിർവഹിച്ചു. അഡ്വ. ആർ. ബസന്ത് അനുസ്മരണ പ്രഭാഷണം നടത്തി. നിയമ പഠനത്തിൽ മികച്ച വിജയം നേടിയ എസ്.വി അനുശ്രീ, സി. രഞ്ജിത് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. എസ്. സജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജില്ല സെഷൻ ജഡ്ജ് എസ്. കൃഷ്ണൻ കുമാർ പ്രസംഗിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് സ്വാഗതവും അഡ്വ കെ. ഭാസ്‌കരൻ നായർ ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. ഡി. വി. നാരായണൻ നന്ദിയും പറഞ്ഞു.