മുക്കം: സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നെല്ലിക്കപറമ്പ് സന്നദ്ധ സേനയ്ക്ക് വിവിധ സംഘടനകളും സ്ഥാപനങ്ങളും ഉപകരണങ്ങൾ നൽകി. കലാ-കായിക സംഘമായ ലൗലി ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് മരം മുറിക്കുന്ന മെഷീൻ വാളുകളും ജി.കെ.എസ് ചിക്കൻ ഫാം സേഫ്റ്റി ഷൂസുകളും റിഫ്ളക്റ്റിംഗ് ജാക്കറ്റുകളുമാണ് നൽകിയത്. സന്നദ്ധസേന വോളണ്ടിയർ ക്യാപ്റ്റൻ പി.ടി.മുനീർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കാരശ്ശേരി പഞ്ചായത്തംഗം ജിജിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജി.എ.റഷീദ്, അഷ്റഫ് കണിയാത്ത്, കെ.ഷാജഹാൻ, എം.ഷിബ്ഹത്തുള്ള, കെ.പി.മുബഷിർ, നാസർ കല്ലടയിൽ, ബഷീർ ചാലിൽ, പി.പി.കലാം, ജി. നസീർ എന്നിവർ പങ്കെടുത്തു.