കോഴിക്കോട്: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിദ്ധ്യസംരക്ഷണത്തിനായി ആവിഷ്കരിച്ച ജൈവചത്വരത്തിലെ ദശവൃക്ഷം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സീക്ക് പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.വിഷ്ണു പ്രണവ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാൻ, മെമ്പർമാരായ ബവിത്ത് മലോൽ, പി.സി ഹാജറ, പി.പി രാജൻ, രമ്യ പുലക്കുന്നുമ്മൽ, പ്രദീപ് കുമാർ, പി.ജി സിന്ധു, മഞ്ജു, രുദ്രപ്രിയ, ടി.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.