കോഴിക്കോട്: ഹരിവരാസനം ശതാബ്ദി വിപുലമായി ആഘോഷിക്കാന്‍ ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ദേശീയ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട് കേസരി ഭവനില്‍ നടന്ന യോഗത്തില്‍ ട്രസ്റ്റി ബോര്‍ഡ്, ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, ക്ഷേത്രീയ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയര്‍മാന്‍ ടി.ബി. ശേഖര്‍, ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, ഉപദേഷ്ടാവ് എസ്. സേതുമാധവന്‍ , സ്വാമി അയ്യപ്പദാസ്, യു.പി. സന്തോഷ്, എം. ഡി ഷാബു പ്രസാദ്എന്നിവർ പ്രസംഗിച്ചു.
.