രാമനാട്ടുകര: അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവന്നിരുന്ന  എ. കെ. ബി. നായരുടെ രാമായണ സപ്താഹം ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപിച്ചു. രാവിലെ രാമായണത്തിലെ അയോദ്ധ്യപ്രവേശമാണ് പാരായണം നടത്തിയത്. പാരായണസമർപ്പണം, വിഗ്രഹ ഘോഷയാത്ര, ആചാര്യദക്ഷിണ, യജ്ഞപ്രസാദ വിതരണം എന്നീ ചടങ്ങുകൾ നടത്തി. വേണുഗോപാൽ മാരാരുടെ സോപാന സംഗീതം, പട്ടാഭിഷേക സദ്യ എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്ര നവീകരണ സമിതി യജ്ഞാചാര്യൻ എ.കെ.ബി. നായർ, പാരായണം നടത്തിയ ആനന്ദവല്ലി അമ്മ അങ്ങേപ്പാട്ട്, പൂജ നടത്തിയ ഒ. സി. ഗോവിന്ദൻ നമ്പൂതിരി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.