കുറ്റ്യാടി: വടകര താലൂക്ക് പ്രൈമറി കോ - ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിക്ക് പച്ച തേങ്ങ സംഭരിക്കാൻ സർക്കാർ അംഗീകാരം. സൊസൈറ്റിയുടെ മുള്ളമ്പത്ത് കേന്ദ്രത്തിൽ ആഗസ്റ്റ് 8 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ നാളീകേര സംഭരണം നടത്തും.ഒരു കിലോ തേങ്ങയ്ക്ക് മുപ്പത്തിരണ്ട് രൂപ തോതിൽ കൃഷിഭവനുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് സംഭരിക്കുന്നത്. ഇതിന്ന് പുറമെ മായമില്ലാതെ മഞ്ഞൾ പൊടി, മുളക് പൊടി, അരിപ്പൊടി തുടങ്ങിയ ആധുനീകരിച്ച നിർമ്മാണശാലയിൽ മായമില്ലാതെ പൊടിച്ചു വിപണിയിൽ ഇറക്കും, ഇതിന്റെ ഭാഗമായി പുതിയ പ്ലാന്റ് ഉദ്ഘാടനം ആഗസ്റ്റ് 28ന് നിർവഹിക്കും. സൊസൈറ്റിയുടെ ഗുണമേന്മയുള്ള ഉത്പന്നമായ കേരോദയം വെളിച്ചെണ്ണ മിതമായ നിരക്കിലാണ് മാർക്കറ്റിൽ ലഭ്യമാകുന്നതെന്നും സൊസൈറ്റി പ്രസിഡന്റ എ.കെ നാരായണി, വൈസ് പ്രസിഡന്റ് എൻ. പി കണ്ണൻ, സെക്രട്ടറി ശ്രീജിത്ത് കണ്ണോത്ത്, പി.ടി.കെ.ഷാജീവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.