1
കെ.എസ്.എസ്.പി.എ സംഘടിപ്പിച്ച കെ. വിക്രമൻ നായർ അനുസ്മരണം

കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഗവ.സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ മുൻ സംസ്ഥാന കൺവീനറുമായിരുന്ന കെ.വിക്രമൻ നായരുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. കെ.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.അബ്ദുറഹ്മാൻ, എൻ.ഹരിദാസൻ, ടി.കെ.രാജേന്ദ്രൻ, പി.എം.കുഞ്ഞിമുത്തു, കെ.എം.ചന്ദ്രൻ, ടി.ഹരിദാസൻ, ഒ. എം. രാജൻ എന്നിവർ പ്രസംഗിച്ചു.