കോഴിക്കോട് : എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പ്രൊഫ.വി.സുകുമാരന്റെ ഒന്നാം ചരമവാർഷികദിനത്തിൽ പരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അദ്ദേഹത്തെ അനുസ്മരിക്കുന്നു. ആഗസ്ത് 6 ന് മാനാഞ്ചിറ സ്‌പോട്‌സ് കൗൺസിൽ ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളത്തിൽ കെ.ഇ.എൻ സ്മാരക പ്രഭാഷണവും ഡോ.കെ.പി.മോഹനൻ അനുസ്മരണ പ്രഭാഷണവും നടത്തും.