കോഴിക്കോട്: പത്താംതരം യോഗ്യതയുള്ള തസ്തികകളിലേക്കായി പബ്ലിക് സർവിസ് കമ്മിഷൻ നടത്തുന്ന പ്രാഥമിക പരീക്ഷക്കെതിരെ വ്യാപക പരാതിയെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ഉന്നയിച്ചു. 6 ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷയുടെ 5 ഘട്ടം പൂർത്തിയായപ്പോൾ ചോദ്യ പേപ്പറിനു പല നിലവാരം. ഇതുമൂലം ചില ഘട്ടങ്ങളിൽ പരീക്ഷ എഴുതിയവർ കൂട്ടത്തോടെ മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടുമ്പോൾ പ്രയാസമേറിയ ഘട്ടത്തിലുള്ളവർ കൂട്ടത്തോടെ പുറത്താകുമെന്നാണ് ആശങ്ക. പരീക്ഷ നടത്തിപ്പിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ഉദ്യോഗാർഥികളുടെ ആശയങ്ങൾ പരിഹരിക്കണമെന്നും കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ്.വി ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.