കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് നടത്തി വരുന്ന ഫ്രീഡം സ്‌ക്വയർ ഈ വർഷം മേഖലാ കേന്ദ്രങ്ങളിൽ നടത്താൻ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 'സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം. ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിന സായാഹ്നത്തിലാണ് പരിപാടി നടക്കുക.