കുറ്റ്യാടി: എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് നിട്ടൂർ മേഖല കമ്മിറ്റിയും സി.യു.സിയും സംയുക്തമായി അനുമോദിച്ചു. 'പ്രതിഭ സംഗമം' എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.വാസു അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശൻ, മേപ്പള്ളിപ്പൊയിൽ കരീം, എസ്.ജെ.സജീവ് കുമാർ, വി.ടി.അമ്മദ്, ഇ.എം.അസ്ഹർ, അനൂജ് ലാൽ, കെ.ജെ.അശ്വന്ത്, കെ.പി.സൂപ്പി ഹാജി, എ.കെ.വിജീഷ്, എൻ.സി.കുമാരൻ, വിലങ്ങോട്ടിൽ നാരായണൻ നമ്പ്യാർ, ടി.അശോകൻ, വി.പി.കാസിം, സി.സീമ, നിയാസ് ഞള്ളോറ, കെ.പി.നബീൽ, പൂക്കുന്നുമ്മൽ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.