പയ്യോളി: മൊസെെക് ചിത്രനിർമ്മാണത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനായി സുധീഷ് പയ്യോളി.
റെക്കോർഡ് ബ്രേക്കിംഗ് പ്രോഗ്രാമായ ‘ഗിന്നസ് വിൻ മിഷൻ’ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.ആറായിരത്തിലധികം മിഠായി കവറുകൾ ഒട്ടിച്ചുചേർത്താണ് ചിത്രനിർമ്മിച്ചത്.
15.75 സ്ക്വയർ മീറ്ററിൽ ചിത്രം പൂർത്തിയാക്കുന്നതിന് പത്തു മണിക്കൂറും 15 മിനിട്ടുമാണ് വേണ്ടിവന്നത്. വൈകുന്നേരം 3.15 ന് തുടങ്ങിയ മൊസൈക് ചിത്ര നിർമാണം പുലർച്ചെ 1.30 യോടെയാണ് പൂർത്തിയായത്. ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഉദ്യോഗസ്ഥരർ വിവരങ്ങൾ രേഖപ്പെടുത്തി. ചിത്ര നിർമാണത്തിന്റെതുടക്കം മുതൽ അവസാനം വരെയുള്ള വീഡിയോ ലണ്ടനിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് സുധീഷ്.
പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിലിൻ്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ കാനത്തിൽ ജമീല പരിപാടിയുടെ ഉദ്ഘാടനംചെയ്തു. ഉദ്ഘാടന ചടങ്ങിൽ ചിത്രരചനയ്ക്ക് ആവശ്യമായ ആറായിരത്തിലധികം മിഠായികൾ വിതരണം ചെയ്തിരുന്നു. ഈ മിഠായി കവറുകൾ ശേഖരിച്ചാണ് ചിത്രം പൂർത്തിയാക്കിയത്.