yyyyyyyyyyyyyyyyyyy
മുഹമ്മദ് റഫിയുടെ 42ാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺഹാളിൽ 'കല' സംഘടിപ്പിച്ച റഫി സംഗീത സായാഹ്നത്തിൽ കലാകാരന്മാരായ പപ്പൻ കോഴിക്കോട്, ചന്ദ്രശേഖരൻ തിക്കോടി, സി.വി. ദേവ് ,കലാനിലയം ഭാസ്‌കരൻ നായർ, മുഹമ്മദ് പേരാമ്പ്ര എന്നിവരെ ആദരിച്ചപ്പോൾ

കോഴിക്കോട് : കേരള സംഗീത നാടക അക്കാഡമി ഗുരു പൂജ അവാർഡ് നേടിയവരെ ആദരിച്ച് കോഴിക്കോട് ആർട്ട് ലവേഴ്‌സ് അസോസിയേഷൻ 'കല'യുടെ റഫി സംഗീത സായാഹ്നം. മുഹമ്മദ് റഫിയുടെ 42ാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായാണ് കലാകാരന്മാരായ പപ്പൻ കോഴിക്കോട്, ചന്ദ്രശേഖരൻ തിക്കോടി, സി.വി. ദേവ് ,കലാനിലയം ഭാസ്‌കരൻ നായർ, മുഹമ്മദ് പേരാമ്പ്ര എന്നിവരെ ആദരിച്ചത്. കോഴിക്കോട് ടാഗോർ ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാകാരന്മാർക്കുള്ള ഉപഹാര സമർപ്പണവും എം.എൽ.എ നിർവഹിച്ചു.

കല വൈസ് പ്രസിഡന്റ് കെ.വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി. കല വൈസ് പ്രസിഡന്റ് സി.എൻ.ജയദേവൻ റഫി അനുസ്മരണം നടത്തി. സെക്രട്ടറി അഡ്വ.കെ.പി.അശോക് കുമാർ സ്വാഗതവും ട്രഷറർ കെ.സുബൈർ നന്ദിയും പറഞ്ഞു. പിന്നണി ഗായകൻ ആബിദ് , ഗോപിക മേനോൻ ,റിയാസ് കാലിക്കറ്റ്, ഫിറോസ് ഹിബ, പട്ടുറുമാൽ ഫെയിം ഇൻഹാം റഫീഖ്, ദേവനന്ദ, ഋത്വിക്ക് റോഷൻ , തൽഹത്ത് എന്നിവർ റഫി ഗാനങ്ങൾ ആലപിച്ചു.