അത്തോളി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ് യൂണിയൻ ഉള്ളിയേരി യൂണിറ്റ് കൺവൻഷൻ കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ ആരോഗ്യമെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക , ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുക, പെൻഷൻ പരിഷ്കരണ കുടിശിക വിതരണം ചെയ്യണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. മുതിർന്ന പെൻഷൻകാരെ ആദരിക്കലും നവാഗതരെ സ്വീകരിക്കൽ ചടങ്ങും നടന്നു. കളരിക്കണ്ടി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഇ വിശ്വനാഥൻ സ്വാഗതവും എ.ശ്രീധരൻ നന്ദിയം പറഞ്ഞു. കൊടക്കാട് അശോകൻ, ഒ.എം കൃഷ് ണകുമാർ , പി.എം മാധവൻ പ്രസംഗിച്ചു