
കോട്ടയം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയുടെ മുന്നിൽ രഹസ്യമൊഴി നൽകിയ സഹചര്യത്തിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലും കൺവീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു.