പള്ളിക്കത്തോട്: മയക്കുമരുന്നിനെതിരെ കൈകോർത്ത് അരവിന്ദ വിദ്യാമന്ദിരവും. പരിപാടിയുടെ ഭാഗമായി അരങ്ങേറിയ വിമുക്തി എന്ന ലഹരിവിരുദ്ധ നാടകം ഏറെ ശ്രദ്ധ നേടി. പാമ്പാടി അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കവിത ആർ.സി അദ്ധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫീസർ മനോജ് ടി.കെ സന്ദേശം നൽകി.