congress

കോട്ടയം: എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കോട്ടയത്തു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കാവലിലായിരുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചില്ലുകൾ തകർത്തു. പത്തംഗ സംഘമാണ് ഓഫീലിലേക്ക് കല്ലും തീപ്പന്തവുമെറിഞ്ഞത്. ഇന്നലെ പുലർച്ചെ 2.45നായിരുന്നു ആക്രമണം.

ഓഫീസിന്റെ രണ്ടും മൂന്നും നിലകളിലെ ചില്ലുകളും ജനലുകളും തകർന്നു. കെട്ടിടത്തിന് മുന്നിലെ കൊടിയും കത്തിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റടക്കമുള്ളവരെ കഴിഞ്ഞദിവസം അക്രമിച്ച ഡി.വൈ.എഫ്.ഐക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ഡി.സി.സി നേതൃത്വം ആരോപിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ, കെ.സി, ജോസഫ്, ടി.എ. സലീം, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ചിത്രവും ദൃശ്യങ്ങളും സഹിതം പൊലീസിൽ പരാതി നൽകി.

'പൊലീസ് സംരക്ഷണയിലാണ് അക്രമികൾ കല്ലെറിഞ്ഞത്. പ്രതികളെ പിടിക്കാനുള്ള ധൈര്യം പൊലീസിനുണ്ടോയെന്ന് സംശയമുണ്ട്".

- തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

 കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് അ​ക്ര​മി​ക​ളെ​ ​ന്യാ​യീ​ക​രി​ക്കു​ന്നു​:​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​നേ​രെ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​വ​രെ​യും​ ​അ​തി​ന്റെ​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും​ ​നി​യ​മ​ത്തി​ന്റെ​ ​ക​ര​ങ്ങ​ളി​ലേ​ൽ​പ്പി​ക്കാ​നു​ത​കു​ന്ന​ ​അ​ന്വേ​ഷ​ണം​ ​പൊ​ലീ​സി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്ര് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
സി.​പി.​എ​മ്മി​ന്റെ​ ​സം​സ്ഥാ​ന​ ​കേ​ന്ദ്രം​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടും​ ​അ​ത് ​ത​ള്ളി​പ്പ​റ​യാ​ൻ​ ​യു.​ഡി.​എ​ഫ് ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​അ​ക്ര​മി​ക​ളെ​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ ​വി​ധ​മാ​ണ് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​പ്ര​സ്താ​വ​ന.​ ​ഇ​ട​തു​പ​ക്ഷ​ ​വി​രു​ദ്ധ​ ​ശ​ക്തി​ക​ളാ​കെ​ ​ഈ​ ​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ച്ചു​ ​കാ​ണു​ന്ന​ത്.

വ്യ​ക്ത​മാ​യ​ ​രാ​ഷ്ട്രീ​യ​ ​പ​ദ്ധ​തി​ക​ളോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​ക്ര​മി​സം​ഘ​ങ്ങ​ളെ​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള​ ​പ്ര​ചാ​ര​ണ​ങ്ങ​ളും​ ​ജ​ന​കീ​യ​ ​മു​ന്നേ​റ്റ​വും​ ​സം​സ്ഥാ​ന​ത്തെ​മ്പാ​ടും​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​ന​ട​ത്ത​ണം.​ ​പാ​ർ​ട്ടി​യെ​ ​സ്‌​നേ​ഹി​ക്കു​ന്ന​ ​മു​ഴു​വ​ൻ​ ​ജ​ന​ങ്ങ​ളും​ ​എ​ല്ലാ​ ​പ്ര​കോ​പ​ന​ങ്ങ​ളെ​യും​ ​അ​തി​ജീ​വി​ച്ച് ​ഇ​ട​തു​മു​ന്ന​ണി​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​കാ​ഴ്ച​പ്പാ​ടു​ക​ളെ​യും​ ​വി​ക​സ​ന​ ​സ​മീ​പ​ന​ത്തെ​യും​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ​ ​വ്യാ​പൃ​ത​രാ​വ​ണം.​ ​പാ​ർ​ട്ടി​ക്കെ​തി​രെ​ ​എ​തി​രാ​ളി​ക​ൾ​ ​കെ​ട്ട​ഴി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ ​വി​വി​ധ​ ​രൂ​പ​ത്തി​ലു​ള്ള​ ​ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കാ​നാ​ക​ണം.​ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​ബ​ഹു​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്തി​ ​വി​പു​ല​മാ​യ​ ​പ്ര​തി​ഷേ​ധം​ ​സം​സ്ഥാ​ന​ത്തെ​മ്പാ​ടും​ ​സം​ഘ​ടി​പ്പി​ക്ക​ണം.